
സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുന്നതായും വര്‍ഗീയതയുടെ വിഷം കുത്തിവെക്കാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. . അത്തരത്തിലുള്ള പ്രചരണം പോലെയുള്ള കേരളമല്ല യഥാര്‍ത്ഥ കേരളം. ഇത് ചെറുക്കാന്‍ യഥാര്‍ത്ഥ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയം 2023 ന്റെ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കേരളീയം 2023’ എന്നത് യഥാര്‍ത്ഥ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും. കേരളാ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഇന്ന് വൈകിട്ടാണ് കേരളീയം യോഗം ചേര്‍ന്നത്.
സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങള്‍, കേരളത്തിന്റെ തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാര്‍ഷികവ്യവസായ പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
The post കേരളത്തിന്റെ നേട്ടങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുന്നു; യഥാര്‍ത്ഥ കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കും: മുഖ്യമന്ത്രി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/d8yqWzC
via IFTTT

0 Comments