
ദേശീയ പുരസ്കാര ജേതാവായ പ്രശസ്ത സംവിധായകൻ ശേഖർ കമ്മുലക്കൊപ്പം തമിഴ് നടൻ ധനുഷ് ചേരുമ്പോൾ ഒരുങ്ങുന്ന താരത്തിന്റെ 51-ാം ചിത്രം ‘ഡി 51’ തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും. തെന്നിന്ത്യൻ താരം രശ്മിക മന്ദാന നായികയാകുമെന്നാണ് പുതിയ അപ്ഡേറ്റ്.
വിജയ് സിനിമയായ ‘വാരിസ്’, കാർത്തിക്കൊപ്പം ‘സുൽത്താൻ’ എന്നിവയാണ് രശ്മിക നേരത്തെ അഭിനയിച്ച തമിഴ് സിനിമകൾ. ‘പുതിയ യാത്രയുടെ തുടക്കം’ എന്ന് കുറിച്ചുകൊണ്ടാണ് ധനുഷ് സിനിമയേക്കുറിച്ചു നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെയും അമിഗോസ് ക്രിയേഷൻസിന്റെയും ബാനറിൽ നാരായൺ ദാസ് കെ നാരംഗ്, സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് നിർമ്മാണം.
The post തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ധനുഷിന്റെ ‘ഡി 51’; നായിക രശ്‌മിക മന്ദാന appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/AyV4S5i
via IFTTT

0 Comments