ക്ലാസ് റൂമിൽ വെച്ച് എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ്. തനിക്ക് വിഷയത്തിൽ പരാതിയില്ലെന്ന് അധ്യാപകന്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.

അതേസമയം, നേരത്തെ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കോളേജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.

വിദ്യാർത്ഥിയായ ഫാസിലടക്കമുള്ള ആറ് വിദ്യര്‍ഥികള്‍ക്കെതിരെയാണ് അധികൃതർ പരാതി നല്‍കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു വിവാദമായ വീഡിയോയും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്ത്നിന്ന് ഒരു നടപടിയോ അന്വേഷണമോ വേണ്ടയെന്ന് അധ്യാപകന്‍ അവശ്യപ്പെട്ടിരുന്നു. നിലവില്‍ കോളേജിന്റെ പ്രാഥമിക അന്വേഷണത്തില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലടക്കമുള്ള ആറ് വിദ്യാര്‍ഥികളെ കോളേജ് സസ്പെന്‍ഡ് ചെയ്തിരുന്നു.

The post കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/41DeQPE
via IFTTT