കോൺഗ്രസിലെ മൂവാറ്റുപുഴ എംഎല്‍എയായ മാത്യു കുഴല്‍നാടനെതിരെ ഡിവൈഎഫ്‌ഐ സമരത്തിലേക്ക്. വരും ദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി നാളെ എംഎല്‍എ ഓഫീസിലേക്ക് രാവിലെ 11 മണിക്ക് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ, മാത്യുവിനെതിരായ സമരവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്കും സിഎംആര്‍എല്‍ പണം കൈമാറ്റ വിവാദവുമായി ബന്ധമുള്ളതല്ലെന്നും സനോജ് പറഞ്ഞു.

എംഎൽഎ മാത്യുവിനെതിരെ പോക്‌സോ കേസ് പ്രതിയെ സഹായിച്ച സംഭവത്തില്‍ നേരത്തെ സമരം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. ഇതിനായി എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി.

The post മാത്യു കുഴല്‍നാടനെതിരെ ഡിവൈഎഫ്‌ഐ സമരത്തിലേക്ക് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/siRxBgM
via IFTTT