പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം. ഇന്നലെ നടന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജന്മനാടായ മണര്‍കാട് നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകി പുതുപ്പള്ളി പഞ്ചായത്തിലാണ് സമാപിച്ചത്.

ജനങ്ങളിൽ നിന്നും ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ ജെയ്ക്കിന് ലഭിച്ചത്. ജെയ്ക്കിന്റെ ജന്മനാട് കൂടിയായ മണര്‍കാട് നൂറ് കണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തോടെ ഇടതുമുന്നണി നേതാക്കള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.

ചെണ്ടമേളം, ബൈക്ക് റാലി എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച റാലിയുടെ ആവേശം ഓരോ കേന്ദ്രത്തില്‍ എത്തുമ്പോഴും വാനോളമുയര്‍ന്നിരുന്നു. പുതുപ്പള്ളി ഒരു മാറ്റം ആഗ്രഹിക്കുന്ന കാഴ്ചയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ കാണാന്‍ കഴിഞ്ഞതെന്ന് ജെയ്ക് സി തോമസ് അഭിപ്രായപ്പെട്ടു..

The post പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6bC81Fq
via IFTTT